Dailyhunt
കേരളത്തില്‍ വരും ദിവസവും താപനില ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ വരും ദിവസവും താപനില ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Karma News 2 days ago

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസവും താപനില ഉയരാൻ സാദ്ധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും (08/04/2026 & 09/04/2026) പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 38 ഡിഗ്രി വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ (സാധാരണയെക്കാള്‍ രണ്ട്‌ മുതല്‍ മൂന്ന് ഡിഗ്രി വരെ കൂടുതല്‍) സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും (08/04/2026 & 09/04/2026) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News