തൃശൂർ: വാടാനപ്പള്ളിയില്‍ വോട്ട് നല്‍കുന്നതിനായി ബിജെപി പ്രവർത്തകർ കിറ്റ് നല്‍കിയെന്നാരോപിച്ച് യുഡിഎഫ് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തില്‍ സംഘർഷം ഉടലെടുത്തിരുന്നു.
വാടാനപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന്റെ അറസ്റ്റിലേക്ക് നീണ്ട സംഭവത്തില്‍ കേസെടുത്തിരിക്കുകയാണ് പൊലീസ്. എഫ്‌ഐആറില്‍ തുടർ നടപടിയ്‌ക്കായി പൊലീസ് കോടതിയില്‍ അനുമതി തേടി. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. കോടതി ഇന്ന് വാദം കേള്‍ക്കും.
തൃശൂർ മണ്ഡലത്തിന് പുറമേ തൊട്ടടുത്തുള്ള മണലൂർ മണ്ഡലത്തിലും കിറ്റ് വിവാദമുണ്ടായതോടെ ജില്ലയിലെ ബിജെപി നേതൃത്വം ആകെ വെട്ടിലായിരിക്കുകയാണ്. വാടാനപ്പിള്ളിയിലെ ചാമ്ബ്യൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ കിറ്റ് വിതരണം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് രാവിലെ പതിനൊന്നോടെയാണ് യുഡിഎഫ്, എല്‍ഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ അഞ്ച് മണിക്കൂറോളം നാടകീയ രംഗങ്ങള്‍ അരങ്ങേറി.

