Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു

Karma News 2 weeks ago

കോതമംഗലം: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കുട്ടംപുഴ പഞ്ചായത്തില്‍ പൂയംകുട്ടിക്ക് സമീപം കൂവപ്പാറയില്‍ വീടിനു സമീപത്തെ കിണറ്റില്‍ ആണ് കാട്ടാന വീണത്.

ചൊവ്വാഴ്ച പുലർച്ചെ ആണ് ഈ സംഭവം ഉണ്ടായത്. ആനയെ കരയ്ക്ക് കയറ്റാൻ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്.

കൂവപ്പാറ കട്ടായത്ത് അലിയാരുടെ വീടിന് സമീപത്തെ കിണറ്റിലാണ് ആന വീണത്. ആനയെ കരയ്‌ക്കെത്തിക്കാൻ സജ്ജീകരണവുമായി വനപാലകരെത്തിയെങ്കിലും കയറ്റാൻ സമ്മതിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. ആനയെ അവിടെയുള്ള വനത്തില്‍ വിടാതെ മറ്റ് എവിടെയെങ്കിലും കൊണ്ടുപോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News