Dailyhunt
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ സംഘര്‍ഷം, കല്ലേറും കൂട്ടത്തല്ലും, പൊലീസുകാരനടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ സംഘര്‍ഷം, കല്ലേറും കൂട്ടത്തല്ലും, പൊലീസുകാരനടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

Karma News 3 weeks ago

ട്ടാമ്പി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശകരമായ കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ വ്യാപക അക്രമം.

എല്‍.ഡി.എഫ്, യു.ഡി.എഫ് റാലികള്‍ നേർക്കുനേർ വന്നതോടെയുണ്ടായ തർക്കം കല്ലേറിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. സംഘർഷത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.

വൈകുന്നേരം മുന്നണികളുടെ പരസ്യപ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് സംഭവം. എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ ഒരേസമയം പാതയിലൂടെ കടന്നുപോയത് വാക്കുതർക്കത്തിന് കാരണമായി. എല്‍.ഡി.എഫ് പ്രവർത്തകർക്ക് നേരെ യു.ഡി.എഫ് പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് സ്ഥിതിഗതികള്‍ വഷളായതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനുപിന്നാലെ ഇരുവിഭാഗം പ്രവർത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി.

സംഭവത്തില്‍ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സ്ഥിതി നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. സംഘർഷസാധ്യത കണക്കിലെടുത്ത് പട്ടാമ്പി നഗരത്തിലും പരിസരപ്രദേശങ്ങളിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നടന്ന ഈ അക്രമം പ്രദേശത്ത് വലിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News