കോഴിക്കോട്: ആകാശവാണി നിലയത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഡയറക്ടറുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്.
ഉച്ചയ്ക്ക് 12.50-ഓടെ എഫ്.എം. സ്റ്റുഡിയോയില്‍ വിഷവാതകം വമിക്കുന്ന ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണിയില്‍ പറഞ്ഞിരുന്നത്.
സിറ്റി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു.

