Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണം, യുവാവ് മരിച്ചു

കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണം, യുവാവ് മരിച്ചു

Karma News 2 months ago

കോഴിക്കോട്: കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായ വിലങ്ങാട് വായാട് ഉന്നതിയിലെ സുനിലാണ് മരിച്ചത്.

ജനവാസമേഖലയില്‍ കാട്ടുപോത്തിനെ കണ്ടതിനെ തുടർന്ന് അതിനെ ഓടിക്കാനുള്ള ശ്രമത്തിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ആളുകളെ കണ്ട് പിന്മാറിയ കാട്ടുപോത്ത് പെട്ടെന്ന് തിരിഞ്ഞെത്തി സുനിലിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വായാട് മേഖലയില്‍ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണവം വനമേഖലയില്‍നിന്നാണ് കാട്ടുപോത്ത് ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് എത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News