Dailyhunt
കുവൈറ്റിലും സൗദി അറേബ്യയിലും ഡ്രോണ്‍ ആക്രമണം നടത്തി ഇറാൻ

കുവൈറ്റിലും സൗദി അറേബ്യയിലും ഡ്രോണ്‍ ആക്രമണം നടത്തി ഇറാൻ

Karma News 2 weeks ago

കുവൈറ്റ് സിറ്റി: കുവൈറ്റിലും സൗദി അറേബ്യയിലും ഡ്രോണ്‍ ആക്രമണം നടത്തി ഇറാൻ. കുവൈറ്റ് നാഷണല്‍ ഓയില്‍ കമ്പനിയുടെ കീഴില്‍ പ്രവർത്തിക്കുന്ന മിന എല്‍ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇതേത്തുടർന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്.

ആക്രമണത്തില്‍ ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്. രാജ്യത്തേക്ക് തൊടുത്തുവിടുന്ന മിസൈലുകളും ഡ്രോണുകളും തടയാൻ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. അതേസമയം സൗദി അറേബ്യയില്‍ ഏഴ് ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ആക്രമണ ശ്രമങ്ങള്‍ എല്ലാം പ്രതിരോധിച്ചെന്നും മന്ത്രാലയം അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News