ലക്ഷ്മിപ്രിയക്കെതിരായ അൻസിബ ഹസന്റെ പരാതിയില്‍ കോടതിയില്‍ പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ലക്ഷ്മിപ്രിയക്കും ഓണ്‍ലൈൻ മീഡിയക്കും എതിരെ അൻസിബാ ഹസൻ പരാതി നല്‍കിയിരുന്നു.
ഇതിന്റെ റിപ്പോർട്ടാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയില്‍ സമർപ്പിക്കുന്നത്.
പൊലീസ് പ്രതികളെ സഹായിക്കുന്നു എന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കഴിഞ്ഞദിവസം അൻസിബയെ അറിയിച്ചിരുന്നു.
ലക്ഷ്മി പ്രിയ ചെയ്തത് മാനനഷ്ട കുറ്റകൃത്യം മാത്രമാണെന്ന് പൊലീസ് വിലയിരുത്തി. ശേഷം പരാതി തള്ളിയതായി പൊലീസ് അൻസിബയെ അറിയിക്കുകയായിരുന്നു. നേരത്ത അൻസിബ നല്‍കിയ പരാതിയില്‍ കോടതി പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

