Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലപ്പുറത്ത് വൻ ലഹരിവേട്ട, 10 കിലോ എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയില്‍

മലപ്പുറത്ത് വൻ ലഹരിവേട്ട, 10 കിലോ എംഡിഎംഎയുമായി മൂന്നംഗ സംഘം പിടിയില്‍

Karma News 2 weeks ago

ലപ്പുറം: മലപ്പുറത്ത് വൻ ലഹരിവേട്ട. മഞ്ചേരിയില്‍ 10 കിലോയിലധികം എംഡിഎയുമായി മൂന്നുപേർ അറസ്റ്റില്‍. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.

പിടിയിലായ രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എം ഡി എം എ വേട്ടകളിലൊന്നാണിതെന്ന് പോലീസ് അറിയിച്ചു

അടുത്തിടെ 96 ഗ്രാം എംഡിഎംഎയുമായി ആറ് പേരെ പിടികൂടിയിരുന്നു. പ്രസ്തുത കേസിലിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പ്രതികള്‍ എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചത്, എവിടെയെല്ലാമാണ് വില്പന നടത്തുന്നത്, ആരെല്ലാമാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത് തുടങ്ങിയകാര്യങ്ങളെല്ലാം കണ്ടെത്തേണ്ടതായുണ്ട്.

അറസ്റ്റിലായ മൂന്നംഗ സംഘത്തെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംസ്ഥാനത്ത് നടന്നതില്‍ വെച്ച്‌ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് എക്‌സൈസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News