Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളി കുടുംബത്തിന്റെ 14 ലക്ഷം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, സംഭവം ട്രെയിൻ യാത്രയ്ക്കിടെ

മലയാളി കുടുംബത്തിന്റെ 14 ലക്ഷം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, സംഭവം ട്രെയിൻ യാത്രയ്ക്കിടെ

Karma News 1 week ago

മുംബൈ: തിരുവനന്തപുരം - മുംബയ് നേത്രാവതി എക്‌സ്‌പ്രസില്‍ മലയാളി കുടുംബത്തിന്റെ 14 ലക്ഷം വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവർന്നു.

കായംകുളത്തുനിന്ന് മഹാരാഷ്‌ട്രയിലെ താനെയിലേയ്ക്ക് പോവുകയായിരുന്ന അമ്മയുടെയും മകളുടെയും സ്വർണമാണ് കവർന്നത്.

താനെ കിസാൻ നഗർ നിവാസികളായ സ്‌മിത പണിക്കർ, മകള്‍ ശ്രുതി പണിക്കർ എന്നിവർ സ്‌ളീപ്പർ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ഇവരുടെ മൂന്ന് സ്വർണവളകളും സ്വർണമാലകളുമടങ്ങുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. പിന്നാലെ ബാഗുമായി മോഷ്ടാവ് ട്രെയിനില്‍ നിന്നുചാടി കടന്നുകളഞ്ഞു. യാത്രക്കാർ നല്‍കിയ വിവരങ്ങളനുസരിച്ച്‌ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോക്കർ കവർച്ചാ സംഘത്തില്‍പ്പെട്ട നിഖില്‍ കുമാർ എന്നയാളാണ് പ്രതിയെന്നാണ് വിവരം. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News