ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മലേറിയ പ്രതിരോധത്തിനായി വിതരണം ചെയ്‌ത ക്ലോറോക്വിൻ ഗുളിക കഴിച്ച രോഗബാധിതയായ ഏഴ് വയസ്സുകാരി മരിച്ചു.
52 പേർ ആശുപത്രിയിലും പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലുമായി ചികിത്സയിലാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാദിവി ജമുനയാണ് (7) മരിച്ചത്.
ആന്ധ്രാപ്രദേശിലെ പോളവരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തില്‍ ഇന്നലെയാണ് സംഭവം. ഗ്രാമത്തിലെ 70ഓളം പേർക്കാണ് മലേറിയ പ്രതിരോധത്തിനായുള്ള ക്ലോറോക്വിൻ ഗുളിക വിതരണം ചെയ്‌തത്. ഗുളിക കഴിച്ചതിന് പിന്നാലെ പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
തുടർന്ന് 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലും 24 പേരെ സമീപത്തെ ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശങ്ക വേണ്ടെന്നും ജില്ലാ കളക്‌ടർ ദിനേഷ് കുമാർ അറിയിച്ചു.
മൂന്ന് ശിശുക്ഷേമ വിദഗ്‌ദ്ധർ ഉള്‍പ്പെട്ട പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിക്കുകയും ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുകയും ചെയ്‌തു. കാക്കിനാട ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള വിദഗ്‌ദ്ധ സംഘം ഗ്രാമത്തിലെത്തി

