Dailyhunt
മണലൂര്‍ നിയമസഭാ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടി, റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്

മണലൂര്‍ നിയമസഭാ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടി, റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്

Karma News 1 week ago

തൃശൂർ: മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാല്‍ വോട്ടുകള്‍ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടി, റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻ.

തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഉണ്ടായ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് റീ കൗണ്ടിങ്ങിനായി അപേക്ഷ നല്‍കി. അതിനു ശേഷം മാത്രമേ ഔദ്യോഗിക ഫലം പ്രഖ്യാപിക്കാവൂ എന്ന് വരണാധികാരിയോട് യുഡിഎഫ് ആവശ്യപ്പെട്ടു.

പോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് 160 പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസാധുവാകാൻ കാരണം. സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റിനൊപ്പം ബാലറ്റിന്റെ കൗണ്ടർ ഫോയില്‍ കൂടി അയക്കാൻ പോളിങ് ഓഫീസർമാർ വോട്ടർമാരെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതാണ് ഇത്രയധികം വോട്ടുകള്‍ അസാധുവാകാൻ ഇടയാക്കിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News