Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാനന്തവാടിയില്‍ താമസസ്ഥലത്ത് യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടിയില്‍ താമസസ്ഥലത്ത് യുവതി മരിച്ച നിലയില്‍, ഭര്‍ത്താവിനെതിരെ പരാതിയുമായി കുടുംബം

Karma News 4 months ago

മാനന്തവാടി ∙ മാനന്തവാടിയില്‍ താമസസ്ഥലത്ത് യുവതി മരിച്ച നിലയില്‍, ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27)യാണ് മരിച്ചത്.

യുവതിയെ ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അഫ്‌സിലയുടെ ഭർത്താവ് എടവക പള്ളിക്കല്‍ വടക്കേ പുത്തൻപുരയില്‍ ജാബിറിനെതിരേയാണ് കുടുംബം ആരോപണമുന്നയിക്കുന്നത്.

സഹോദരിയുടെ മകളുടെ മരണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേളോത്ത് സുലൈമാൻ മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. അഫ്‌സിലയെ ഭർത്താവ് ജാബിറും അദ്ദേഹത്തിന്റെ വീട്ടുകാരും നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായാണ് സുലൈമാൻ നല്‍കിയ പരാതിയിലുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News