Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മംഗളൂരുവിലെ കോളേജില്‍ കറുത്ത ഷൂസ് ധരിച്ച മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

മംഗളൂരുവിലെ കോളേജില്‍ കറുത്ത ഷൂസ് ധരിച്ച മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

Karma News 2 weeks ago

മംഗളൂരു: മംഗളൂരുവിലെ ശ്രീനിവാസ കോളേജില്‍ കറുത്ത ഷൂസ് ധരിച്ച മലയാളി വിദ്യാർത്ഥികള്‍ക്ക് മർദ്ദനം. രണ്ട് ഒന്നാം വർഷ വിദ്യാർത്ഥികളെയാണ് റാഗിംഗിന്റെ പേരില്‍ ക്രൂരമായി മ‍ർദിച്ചത്.

ആദർശ്, ജസിൻ ഖാദർ എന്നീ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്കാണ് മർ‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂനിയർ വിദ്യാർത്ഥികളെ മർദിച്ചതും മലയാളി വിദ്യാർത്ഥികളാണെന്നാണ് വിവരം. സംഭവത്തില്‍ ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ 6 രണ്ടാം വർഷ വിദ്യാർത്ഥികള്‍ക്കെതിരെ പാണ്ഡേശ്വർ പൊലീസ് കേസെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News