Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മോദിയെ പറയാൻ ഒരു പേടിയുമില്ല, പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയാണെന്ന് എം വി ഗോവിന്ദൻ

മോദിയെ പറയാൻ ഒരു പേടിയുമില്ല, പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയാണെന്ന് എം വി ഗോവിന്ദൻ

Karma News 2 weeks ago

തിരുവനന്തപുരം: പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയാണെന്നും അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

മോദി ഇതില്‍ ഒന്നാം പ്രതിയാണെന്നും മോദിയെ പറയാൻ ഒരു പേടിയും ഇല്ലെന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന എല്‍ഡിഎഫ് മാർച്ചില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഈ കേസിന് ഒരു ഗൗരവവുമില്ല. ചോദ്യം ചെയ്യണമെങ്കില്‍ വിളിപ്പിച്ചാല്‍ പോരെ? കോടതിയിലെ കേസുകള്‍ എല്ലാം തള്ളിപ്പോയി. ഒരു കേസും നിലവില്‍ ഇല്ല. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ട. വി ഡി സതീശനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തിയത്. തോറ്റാല്‍ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം. ഒരുപാട് തോല്‍വികള്‍ കണ്ടതാണ്. തോല്‍വി അവസാനമെന്ന് കരുതരുത്. അതിശക്തമായി തിരിച്ചുവരുമെന്നും ഗോവിന്ദൻ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News