Dailyhunt

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച ആ കുഞ്ഞ് സുന്ദരിയുടെ പുതിയ വിശേഷം ഇങ്ങനെ

Karma News 5 years ago

സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ബേബി നിവേദിത. നിവേദിതയെ മാത്രമല്ല, ചേച്ചി നിരഞ്ജനയും മലയാളികള്‍ക്ക് സുപരിചിതയാണ്.കുസൃതി ചിരിയുമായി പ്രേക്ഷകരെ കീഴ്‌പ്പെടുത്തിയ താരത്തെ ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്തവിധം മാറിയിരിക്കുകയാണ്.

ബേബി നിവേദിത എന്ന നിവേദിത വിജയന്‍ ഇന്ന് വളര്‍ന്ന് വലിയ കുട്ടിയായി മാറിയിരിക്കുകയാണ്. മുടിയൊക്കെ മുറിച്ച്‌ പുത്തന്‍ ഗെറ്റപ്പിലാണ് ഇപ്പോള്‍ താരത്തെ കാണാന്‍ സാധിക്കുക. അബുദാബിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കണ്ണൂര്‍ സ്വദേശിയുമായ വിജയന്റെയും പ്രസീതയുടെയും മക്കളാണ് നിരഞ്ജനയും നിവേദിതയും. അബുദാബിയില്‍ ജനിച്ചു വളര്‍ന്ന ഇരുവരും അഞ്ചാം ക്ലാസ്സ് കഴിഞ്ഞതോടെ അഭിനയത്തോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു.

സിനിമയില്‍ ധാരാളം അവസരങ്ങള്‍ തേടിയെത്തിയപ്പോള്‍ തന്നെ അഭിനയത്തോട് വിട പറഞ്ഞ്, പഠനത്തിരക്കുകളിലേക്ക് പോയ നിവേദിതയും നിരഞ്ജനയും ഇപ്പോള്‍ കോഴിക്കോട് എന്‍ ഐടിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. നിരഞ്ജന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷവിദ്യാര്‍ത്ഥിനിയാണ്. നിവേദിതയാവട്ടെ രണ്ടാം വര്‍ഷ കെമിക്കല്‍ എഞ്ചിനീയറിംഗിനു ബിരുദവിദ്യാര്‍ത്ഥിനിയും. സുഹൃത്തുക്കളും പഠനത്തിരക്കുകളുമൊക്കെയായി തിരക്കിലാണ് ഈ സഹോദരിമാര്‍ ഇപ്പോള്‍. പ്രൊഫഷണല്‍ ഡിഗ്രി സ്വന്തമാക്കി അമ്മയെ ഏല്‍പ്പിച്ച്‌ തങ്ങളുടെ പാഷനെ പിന്‍തുടരാനുള്ള ഒരുക്കത്തിലാണ് ഇരുവരും. അധികം വൈകാതെ സിനിമയുടെ അണിയറയിലോ ക്യാമറയ്ക്കു മുന്നിലോ ഒക്കെ ഈ സഹോദരിമാരെ മലയാളികള്‍ക്ക് കാണാം. സിനിമയെന്നത് കുഞ്ഞുനാളില്‍ മനസ്സില്‍ വേരുറച്ച ഒരു വലിയ സ്വപ്നത്തിന്റെ പേരാണ് ഇരുവര്‍ക്കും.

2006 ല്‍ പുറത്തിറങ്ങിയ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നിവേദിത വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് മോസ് ആന്റ് ക്യാറ്റ്, കാണാ കണ്മണി, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴകത്തില്‍ അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രത്തിലൂടെ നിവേദിത അവിടെയും വിജയം നേടുകയും ചെയ്‌തു.ഏറ്റവുമൊടുവിലായി 2009 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഭ്രമരത്തിലാണ് നിവേദിത അഭിനയിച്ചത്.

`

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News