Dailyhunt
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ചു, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ചു, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി

Karma News 2 weeks ago

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി.

കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരിക്കലും മുസ്‌ലിം ലീഗ് അഭിപ്രായം പറഞ്ഞിട്ടില്ല. ഇത് ആദ്യമായാണ് പരസ്യമായ ഒരു പ്രതികരണം ലീഗില്‍ നിന്നും ഉണ്ടാകുന്നത്.

ശിഹാബ് തങ്ങളുടെ പ്രസ്താവന അനുചിതമായെന്നാണ് പ്രധാന വിമർശനം. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികള്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കളുടെ അഭിപ്രായം. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പാടില്ലെന്നുള്ള ഹൈക്കമാൻഡ് നിർദേശം നിലനില്‍ക്കെയാണ് സാദിഖലി ശിഹാബ് തങ്ങളുടെ പരസ്യപ്രസ്താവന എന്നും നേതാക്കള്‍ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News