Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിക്കെതിരായ സൈബര്‍ ആക്രമണം ആര് മൈൻഡ് ചെയ്യുന്നു- കെ മുരളീധരൻ

മുഖ്യമന്ത്രിക്കെതിരായ സൈബര്‍ ആക്രമണം ആര് മൈൻഡ് ചെയ്യുന്നു- കെ മുരളീധരൻ

Karma News 2 weeks ago

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം ആര് മൈൻഡ് ചെയ്യുന്നുവെന്നും കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ലെന്നും വ്യക്തമാക്കി മന്ത്രി കെ മുരളീധരൻ.

നെയ്യില്‍ ചേർത്ത വസ്‌തുക്കള്‍ സംബന്ധിച്ച്‌ പരിശോധിക്കും. പരിശുദ്ധമായ നെയ്യ് ആണ് വേണ്ടത് എന്നും ശബരിമലയിലെ വ്യാജ പർച്ചേസ് വിവാദത്തില്‍ പ്രതികരിച്ച്‌ അദ്ദേഹം സംസാരിച്ചു.

പ്രളയം ഉണ്ടായപ്പോള്‍ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ. ചീപ്പ് കളി നേതാക്കള്‍ തന്നെ ചെയ്യുന്നു. സുഹൃത്തിൻ്റെ വീട്ടില്‍ ഭക്ഷണം കഴിച്ചതില്‍ തെറ്റെന്ത് എന്നും അദ്ദേഹം ചോദിച്ചു. പറഞ്ഞാല്‍ കേള്‍ക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും, അതിന് ഉദാഹരമാണ് തദ്ദേശ വകുപ്പിലെ നടപടി. ദേവസ്വം അക്കൗണ്ട്സ് മേധാവിക്കെതിരായ ക്രമക്കേട് ആരോപണം. ദേവസ്വം വിജിലൻസ് എസ്പിയെ വിളിച്ചുവരുത്തി എല്ലാ ഫയലുകളും സൂക്ഷിക്കാൻ ഏല്‍പ്പിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കും.

അതിനു മുന്നോടിയായി ഫയല്‍ കടത്താതിരിക്കാൻ ആണ് എസ് പി യെ ഏല്‍പ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ആ നടപടി പൂർത്തിയാക്കണം. അതിനുശേഷം ക്രൈംബ്രാഞ്ച് സ്പെഷല്‍ ടീമിനെ ഏല്‍പ്പിക്കും. വാങ്ങിയ നെയ്യ് അല്ല സന്നിധാനത്ത് എത്തിയത്. പമ്പയില്‍ വച്ച്‌ അതില്‍ തിരിമറി നടന്നിട്ടുണ്ട്. അതില്‍ ചേർത്തിട്ടുള്ള വസ്തുക്കള്‍ എന്തൊക്കെയാണെന്നതിനെക്കുറിച്ചും പരിശോധന ഉണ്ടാകും. ശബരിമലയില്‍ കൊണ്ടുപോകേണ്ടത് പരിശുദ്ധമായ നെയ്യാണെന്നും കെ മുരളിധരൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News