Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുഖ്യമന്ത്രിക്കെതിരായ SFI ബാനര്‍, കമ്മീഷണര്‍ക്ക് പരാതി നല്‍കി KSU

മുഖ്യമന്ത്രിക്കെതിരായ SFI ബാനര്‍, കമ്മീഷണര്‍ക്ക് പരാതി നല്‍കി KSU

Karma News 2 hrs ago

കൊല്ലം: സ്കൂള്‍ പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യു പി വിഭാഗം കുട്ടികളെക്കൊണ്ട് 'നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം' എന്ന ബാനർ പിടിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ എസ്.എഫ്.ഐ ബാനറിനെതിരെ പോലീസില്‍ പരാതി നല്‍കി കെ.എസ്.യു.

എസ്.എഫ്.ഐ. ഗുഹാനന്ദപുരം സ്കൂള്‍ യൂണിറ്റ് കമ്മിറ്റിയുടെ അധിക്ഷേപ ബാനറിനെതിരെ കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുല്‍ഫിക്കറാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.

മുഖ്യമന്ത്രി വി ഡി സതീശന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച്‌ കെ എസ് യു കൊല്ലം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News