Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടി മമിത ബൈജു ആശുപത്രിയില്‍

നടി മമിത ബൈജു ആശുപത്രിയില്‍

Karma News 2 weeks ago

ടി മമിത ബൈജു ആശുപത്രിയില്‍. കടുത്ത പനിയും ശരീരവേദനയും മൂലമാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേ തുടർന്ന് മമിതയുടെ ഓസ്ട്രേലിയൻ യാത്രയും മാറ്റിവച്ചു.

ക്ലൈഡ് മലയാളി സംഘടപ്പിക്കുന്ന ഓണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്നത് മമിതയായിരുന്നു. എന്നാല്‍ തന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ വരാന്‍ പറ്റാത്തതില്‍ മാപ്പ് പറയുന്ന മമിതയുടെ വീഡിയോ ക്ലൈഡ് മലയാളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

'നിർഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല. ഞാനിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാൻ വരുമായിരുന്നു. പക്ഷെ ഡോക്ടർമാർ പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്'. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തില്‍ ഓസ്ട്രേലിയൻ യാത്ര നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മമിത വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News