Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നീണ്ടകരയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, രണ്ടുപേരെ കാണാതായി

Karma News 1 week ago

വറ (കൊല്ലം): നീണ്ടകരയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്നു രാവിലെ നടന്ന അപകടത്തില്‍ നീണ്ടകര പുത്തൻതുറ സ്വദേശി രാജീവൻ (76) ആണു മരിച്ചത്.

രണ്ടുപേരെ കാണാതായിട്ടുണ്ട്. ഗൗതം കൃഷ്ണ(26), രാധാകൃഷ്ണൻ (47) എന്നിവരെയാണു കാണാതായത്.

പുത്തൻതുറയില്‍ കടുവങ്കില്‍ അച്ചുവിന്റെ ഉടമസ്ഥതയിലുള്ള മിയാമി വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്. 14 പേരാണ് അപകടത്തില്‍പ്പെട്ട മിയാമി എന്ന വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ രക്ഷപ്പെടുത്തി.

ഇവർക്കു നിസാര പരുക്കുകളുണ്ട്. അപകടകാരണം എന്താണെന്നു വ്യക്തമല്ല. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ അപകടമാണിത്. കൊല്ലം തങ്കശേരിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞ ദിവസം രണ്ട് പേർ മരിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News