Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം മിനിറ്റുകള്‍ക്കുള്ളില്‍ ഉയരുന്നു, മരണസംഖ്യ 469 കടന്നു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം മിനിറ്റുകള്‍ക്കുള്ളില്‍ ഉയരുന്നു, മരണസംഖ്യ 469 കടന്നു

Karma News 2 weeks ago

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം മിനിറ്റുകള്‍ക്കുള്ളില്‍ ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

മരണസംഖ്യ 469 കടന്നു. ഭോടെ കോസി നദിയില്‍ പ്രളയത്തെത്തുടർന്ന് പുതുതായി ഒരു മണ്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ തന്നെ ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. 1,468 പേരെയാണ് കണ്ടെത്താനുള്ളത്.

ഈ മണ്‍തിട്ട ഒലിച്ചുപോകുന്നതോടെ നദിയിലെ ജലനിരപ്പ് ഉയരാനും വീണ്ടും ഒരു പ്രളയം ഉണ്ടാകാനും സാധ്യതയുണ്ട്. മേഖലയില്‍ അതീവജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നദിക്കരയിലുള്ള മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികള്‍ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു.

നിലവിലെ മരണനിരക്ക് തന്നെ സ്ഥിരീകരിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു പ്രളയം കൂടി ഉണ്ടായാല്‍ എങ്ങനെ രക്ഷാപ്രവർത്തനം നടത്തും എന്ന ആശങ്കയിലാണ് സർക്കാർ. ടിബറ്റിലും സമാനമായ രീതിയില്‍ തന്നെ പ്രളയം ബാധിച്ചിട്ടുണ്ട്. 500 ലധികം പേരെയാണ് കാണാനില്ലാത്തത്. റോഡുകളും പാലങ്ങളും പൂർണമായും തകരുകയും ഗ്രാമങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News