Dailyhunt
ഞങ്ങള്‍ക്ക് അധികാരം പിടിക്കാൻ മദ്യവും ലഹരിയും ആവശ്യമില്ല- എസ് സുരേഷ്

ഞങ്ങള്‍ക്ക് അധികാരം പിടിക്കാൻ മദ്യവും ലഹരിയും ആവശ്യമില്ല- എസ് സുരേഷ്

Karma News 6 days ago

പാലക്കാട്: ഞങ്ങള്‍ക്ക് അധികാരം പിടിക്കാൻ മദ്യവും ലഹരിയും ആവശ്യമില്ലെന്ന് ബിജെപി നേതാവ് എസ് സുരേഷ്. പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നല്‍കുന്നതായുള്ള ആരോപണത്തില്‍ പ്രതികരിച്ച്‌ സംസാരിക്കുകയായിരുന്നു എസ് സുരേഷ്.

ഒരു അമ്മ നക്കാപ്പിച്ച തുക വാങ്ങിയാണ് വോട്ട് ചെയ്യുന്നത് എന്ന് പറയുന്നത് ശരിയല്ലെന്നും എസ് സുരേഷ് വ്യക്തമാക്കി.

ഇത് അവരുടെ പരാജയഭീതിയില്‍ നിന്ന് ഉയർന്ന വന്ന ആരോപണമാണ്. ഇത് ഞങ്ങള്‍ തള്ളുന്നു.ഞങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിനോടും നേമം സ്ഥാനാർഥി വി ശിവൻകുട്ടിയോടും 14 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതില്‍ ഉത്തരം മുട്ടിനില്‍ക്കുന്ന കേരള സർക്കാരിനെയും ശിവൻകുട്ടിയെയും ആണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് അധികാരം പിടിക്കാൻ മദ്യവും ലഹരിയും ആവശ്യമില്ല. ആ അവസ്ഥയില്‍ ഉള്ളത് സിപിഎമ്മും ഇടതുപക്ഷവും ആണ്. സ്കൂളുകള്‍ പൂട്ടുന്ന സമയത്ത് ആയിരക്കണക്കിന് ബാറുകള്‍ തുറന്നത് ഈ സർക്കാരാണ്. നിയന്ത്രണത്തീതമായി ബാറുകള്‍ തുറക്കാനും അവരെ വളർത്താനും വേണ്ട ശ്രമങ്ങള്‍ നടത്തിയ സർക്കാരാണ് പിണറായി സർക്കാർ.

ഇപ്പോള്‍ നടത്തിയിരിക്കുന്ന ആരോപണങ്ങള്‍ പരാജയഭീതിയില്‍. ഇത്തരം ആരോപണങ്ങള്‍ പഴയതുപോലെ ഫലിക്കാൻ പോകുന്നില്ലെന്നും എസ് സുരേഷ് പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തില്‍ നടത്തിയ വികസന പ്രവർത്തനങ്ങളെ പൂഴ്ത്തി വച്ച്‌ തങ്ങളുടെ പേരില്‍ റീല്‍ ഉണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തൊഴില്‍ ഇല്ലാത്ത കേരളത്തിലെ യുവാക്കള്‍ക്ക് കേന്ദ്രസർക്കാർ നല്‍കിയിരുന്നു 285 കോടി സംസ്ഥാന സർക്കാർ എന്തുകൊണ്ട് വിനിയോഗിച്ചില്ല.

കേന്ദ്രസർക്കാർ കേരളത്തിന് നല്‍കിയ തുക ഇവിടെ വിനിയോഗിച്ചതിന്റെ രേഖകള്‍ ഈ സർക്കാരിന്റെ കയ്യിലുണ്ടോ. ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി ഇതുവരെ സർക്കാർ നല്‍കിയിട്ടില്ല. ഈ അഴിമതികളുടെയെല്ലാം പങ്കാളിയാണ് യുഡിഎഫ്. രാവിലെ ഞങ്ങള്‍ മദ്യം വിതരണം ചെയ്തു എന്നാണ് ശിവൻകുട്ടി ഉന്നയിച്ചത്. ഉച്ചയായപ്പോള്‍ പണം എന്നായി. ഇന്ന് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ലക്ഷ്യം ബിജെപിയാണെന്നും എസ് സുരേഷ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News