പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കോട്ടത്തറയില്‍ സിന്ധു (53) വിനെ ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തലയില്‍ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം എന്നാണ് സംശയം. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചതായാണ് സൂചന.

