പറവൂരില്‍ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. തത്തപ്പിള്ളി സ്വദേശി അലിയാണ് കുഴഞ്ഞ് വീണ് മരിച്ചത്.
വിവിധ ജില്ലകളില്‍ കലാശക്കൊട്ടിനിടെ ആക്രമങ്ങള്‍ ഉണ്ടായി. എറണാകുളം തോപ്പുംപടിയില്‍ പൊലീസും എല്‍ഡിഎഫ് പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. സമയം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാത്തതിനാല്‍ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പള്ളുരുത്തി കച്ചേരിപ്പടിയില്‍ ഡിസിസി സെക്രട്ടറിയെ എല്‍ഡിഎഫ് പ്രവർത്തകർ മർദ്ദിച്ചു ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാറിനാണ് മർദ്ദനമേറ്റത്. കൊടി കീറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം ഉണ്ടായത്.
പട്ടാമ്പിയില്‍ കൊട്ടിക്കലാശത്തില്‍ സംഘർഷം ഉണ്ടായി. LDF പ്രവർത്തകരും UDF പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. പോലീസ് ലാത്തി വീശി. സംഘർഷത്തില്‍ മൂന്ന് എല്‍ ഡി എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. പരാജയഭീതി കാരണമാണ് യുഡിഎഫ് അക്രമം നടത്തിയതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
കൊട്ടാരക്കരയില്‍ ബിജെപി പ്രവർത്തകർക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞെന്ന് ആരോപണം. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് പിന്നിലെന്ന് ബിജെപി സ്ഥാനാർഥി ആർ രശ്മി ആരോപിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബിജെപി. കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണമെന്നും ബിജെപി ആരോപിക്കുന്നു

