തിരുവനന്തപുരം: ബിജെപിയില്‍ നിന്ന് രാജിവെച്ച പത്മജാ വേണുഗോപാലിന്റെ മടക്കത്തില്‍ എഐസിസി നിലപാട് തേടി തീരുമാനമെടുക്കാൻ കെപിസിസി.
ഹൃദയത്തിന്റെ ഭാഷയിലെ ക്ഷമാപണം മതിയെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം നേതാക്കള്‍. അതേസമയം പത്മജ ബിജെപിയെ തള്ളിപ്പറയണമെന്നും ഇനിയും കാത്തിരിക്കണമെന്ന വാദമുള്ളവരുമുണ്ട്.
അടുത്ത മാസം ലീഡറുടെ സ്മൃതി ദിനത്തിന് മുമ്പ് പത്മജ കോണ്‍ഗ്രസിലേക്കെത്താനാണ് സാധ്യത. ബിജെപിയിലേക്ക് പോയതില്‍ മുറിവേറ്റ കോണ്‍ഗ്രസിനും പ്രവർത്തകർക്കും ഹൃദയത്തിന്റെ ഭാഷയില്‍ പത്മജ ഇന്നലെ ക്ഷമാപണം നടത്തിയിരുന്നു. അത് മതിയെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ അടക്കം ഒരു വിഭാഗം. പാർട്ടിയിലേക്ക് വരുന്നവർക്ക് ഉപാധി വെക്കുന്ന ശൈലിയില്ലെന്നും വാദമുയർന്നു. പക്ഷെ ഹൈക്കമാൻഡുമായി ആലോചിച്ച് വേണം അന്തിമ തീരുമാനമെന്നും അഭിപ്രായമുയരുന്നുണ്ട്.

