Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പയ്യന്നൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദനം, കായിക അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

പയ്യന്നൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മര്‍ദനം, കായിക അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

Karma News 3 weeks ago

യ്യന്നൂർ: സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ കായികാധ്യാപകനെതിരെ പോലീസ് കേസെടുത്തു.

തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകൻ രഘുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ 22-ന് രാവിലെ 11 മണിയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌, പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ അധ്യാപകൻ തടഞ്ഞുനിർത്തി കൈകൊണ്ടും വടികൊണ്ടും അടിച്ച്‌ പരിക്കേല്‍പ്പിച്ചു എന്നാണ് പ്രഥമ വിവര റിപ്പോർട്ടില്‍ പറയുന്നത്.

വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജൂലൈ ഒന്നിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അധ്യാപകനെതിരെ ഭാരതീയ ന്യായ സംഹിതയിലെ 126(2), 115(2), 118(1) എന്നീ വകുപ്പുകളും, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ പോലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News