തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളം സിലബസ് മാറ്റില്ലെന്നും കേരള സിലബസ് തന്നെയായിരിക്കും പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന 265 സ്കൂളുകളിലും പഠിപ്പിക്കുകയെന്നും വ്യക്തമാക്കി സർക്കാർ.
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതോടെ നടപ്പാക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നുവെന്നും എൻ ഷംസുദ്ദീൻ.
കേന്ദ്രം സിലബസില്‍ ഇടപെടാൻ ശ്രമിച്ചാല്‍ നിയമപോരാട്ടം നടത്താനാണ് നിലവിലെ തീരുമാനം. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തില്‍ പദ്ധതിയുമായി മുന്നോട്ടുപോകാൻ നയപരമായ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് മന്ത്രിതല ഉപസമിതി വീണ്ടും ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന് മുമ്പ് രണ്ട് തവണ യോഗം ചേർന്നിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താനായിരുന്നില്ല. ഉപസമിതിയിലെ ചില മന്ത്രിമാർ കോടതിയെ സമീപിക്കുകയോ പദ്ധതിയില്‍ നിന്ന് പിന്മാറുകയോ വേണമെന്ന നിലപാടിലായിരുന്നു.
പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ സ്കൂളുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് കൈമാറും. സംസ്ഥാന സർക്കാർ പട്ടിക അപ്‌ലോഡ് ചെയ്ത ശേഷമായിരിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അന്തിമമായി സ്കൂളുകള്‍ തിരഞ്ഞെടുക്കുക. സംസ്ഥാനത്തെ 152 ബ്ലോക്കുകളിലെ രണ്ട് വീതം സ്കൂളുകള്‍ എന്ന കണക്കില്‍ 304 സ്കൂളുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതുണ്ടെങ്കിലും നിലവില്‍ 265 സ്കൂളുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

