കാസർകോട്: വെള്ളരിക്കുണ്ടില്‍ പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കൊടിയംകുണ്ട് വീട്ടില്‍ രാജു ആണ് മരിച്ചത്.
അപകടത്തില്‍ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐ.യ്ക്കും പരിക്കേറ്റു.
പോലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് പോലീസ് വാഹനം നീക്കുന്നത് നിർത്തിവെച്ചു.
വെള്ളരിക്കുണ്ട് സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കലുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാൻ പോവുകയായിരുന്നു വാഹനത്തിലുള്ളവർ.

