Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രളയ ഭീതിയില്‍ ബീഹാറും ഉത്തര്‍പ്രദേശും, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സുരക്ഷാ മുൻകരുതലുകള്‍ ശക്തമാക്കി

പ്രളയ ഭീതിയില്‍ ബീഹാറും ഉത്തര്‍പ്രദേശും, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സുരക്ഷാ മുൻകരുതലുകള്‍ ശക്തമാക്കി

Karma News 1 week ago

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയം, അതിർത്തി പങ്കിടുന്ന രണ്ട് പ്രധാന സംസ്ഥാനങ്ങളായ ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക.

അതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിർത്തി പ്രദേശങ്ങളില്‍ സുരക്ഷാ മുൻകരുതലുകള്‍ ശക്തമാക്കി ഇന്ത്യ. നിലവിലെ അടിയന്തിര സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുമായി സംസാരിക്കുകയും ആവശ്യമായ എല്ലാ കേന്ദ്രസഹായങ്ങളും ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് സ്ഥിതിഗതികള്‍ തുടർച്ചയായി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ബിഹാറില്‍ ഉന്നതതല സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും നേതൃത്വത്തിലുള്ള ഈ സംഘം പ്രവർത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും ബിഹാർ മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ബിഹാറിലെ പശ്ചിമ ചമ്പാരൻ അതിർത്തിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇൻഡോ-നേപ്പാള്‍ അതിർത്തിയിലൂടെയും ഗണ്ഡക് നദിയുടെ തീരങ്ങളിലൂടെയും ഉള്ള ഗ്രാമങ്ങളില്‍ മുൻകരുതലുകള്‍ സ്വീകരിക്കാൻ വെസ്റ്റ് ചമ്പാരൻ ജില്ലാ മജിസ്‌ട്രേറ്റ് തരണ്‍ജോത് സിങ് നിർദ്ദേശം നല്‍കി. സ്ഥിതി നേരിടാൻ പശ്ചിമ ചമ്പാരൻ, മുസാഫർപുർ തുടങ്ങിയ ഇടങ്ങളിലായി ഒൻപത് എൻ.ഡി.ആർ.എഫ് സംഘങ്ങളെ ബിഹാറില്‍ വിന്യസിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News