Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രളയത്തില്‍ ഉയര്‍ന്ന ബിഹാറിലെ ഗണ്ഡക് നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി

പ്രളയത്തില്‍ ഉയര്‍ന്ന ബിഹാറിലെ ഗണ്ഡക് നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി

Karma News 1 week ago

പാറ്റ്ന: ബിഹാറിലെ ഗണ്ഡക് നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നേപ്പാളിലെ മിന്നല്‍ പ്രളയത്തെ തുടർന്ന് ആണ് നദിയിലെ ജലനിരപ്പ് ക്രമാതീധമായി ഉയർന്നത്.

സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി വാല്‍മീകിനഗറിലെ ഗണ്ഡക് ബാരേജിൻറെ 36 ഗേറ്റുകളും തുറന്നിരുന്നു.

നേപ്പാളിലെ ദേവ്ഘട്ട് പ്രദേശത്തുണ്ടായ മഴയെത്തുടർന്ന് ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.

ബുധനാഴ്ച രാത്രി 11നു സെക്കൻഡില്‍ 1.50 ലക്ഷം ക്യൂസെക് ആയിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെയോടെ 1.04 ലക്ഷം ക്യൂസെക് ആയി കുറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News