'ഹൃദയം', 'വർഷങ്ങള്‍ക്കുശേഷം' തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരജോഡികളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും.
ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലെ വാർത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കല്യാണിയുടെ അമ്മയും നടിയുമായ ലിസി. ഒരു കമന്റിന് മറുപടിയായാണ് താരം മകളുടെ പ്രണയവാർത്തകളില്‍ പ്രതികരിച്ചത്.
'എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു' എന്ന് വിഷുക്കണിയുടെ ചിത്രം പങ്കുവച്ച് ലിസി ഇൻസ്റ്റാഗ്രാമില്‍ ആശംസകള്‍ നേർന്നിരുന്നു. ഇതിന് താഴെയാണ് ഒരാള്‍ കല്യാണി - പ്രണവ് പ്രണയത്തെക്കുറിച്ച് കമന്റ് ചെയ്തത്. കല്യാണിയുടെയും പ്രണവിന്റെയും വിവാഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു കമന്റ്. ഇതിന് 'വ്യാജ വാർത്ത' എന്നാണ് ലിസി പ്രതികരിച്ചിരിക്കുന്നത്.

