Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ സന്യാസിമാര്‍ക്ക് പങ്കില്ല, ഉത്തര്‍ പ്രദേശിനെ അപകീര്‍ത്തിപ്പെടുത്തുന്നു, രൂക്ഷവിമര്‍ശനവുമായി യോഗി ആദിത്യനാഥ്

രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ സന്യാസിമാര്‍ക്ക് പങ്കില്ല, ഉത്തര്‍ പ്രദേശിനെ അപകീര്‍ത്തിപ്പെടുത്തുന്നു, രൂക്ഷവിമര്‍ശനവുമായി യോഗി ആദിത്യനാഥ്

Karma News 6 days ago

ഖ്നൗ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനക്കൊള്ള കേസില്‍ സന്യാസിമാർക്ക് പങ്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഈ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടിയും കോണ്‍ഗ്രസും ഉത്തർപ്രദേശിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക റിപ്പോർട്ടില്‍ ഈ വിവരം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍,
സംഭാവനക്കൊള്ള കേസിന്റെ എസ്‌ഐടിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഏതെങ്കിലും സന്യാസിമാരുടെ പങ്ക് കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടാണ് പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുന്നത്.

സമാജ്‌വാദി പാർട്ടിയുടെയും പ്രതിപക്ഷത്തിന്റെയും ഈ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇത് അംബേദ്കറെ അപമാനിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറ‍ഞ്ഞു. അധികാരത്തിലുള്ളപ്പോള്‍ സമാജ്‍വാദി പാർട്ടി അയോധ്യയെ അപമാനിച്ചിരുന്നതായും യോഗി ആദിത്യനാഥ് ആരോപിച്ചു. അയോധ്യ ധാമിലെ തെരുവുകളും സരയൂ നദിയുടെ പവിത്രമായൊഴുക്കും ചോരയില്‍ കുളിപ്പിക്കുന്ന പാപം ചെയ്തത് സമാജ്‌വാദി പാർട്ടി സർക്കാരാണ്. ശ്രീരാമനും ശ്രീകൃഷ്ണനും ഉണ്ടായിരുന്നോ എന്ന് ചോദ്യംചെയ്തിരുന്നവ‍ർ ഇപ്പോള്‍ വിശ്വാസത്തെക്കുറിച്ച്‌ സംസാരിക്കുന്നു. സംസ്ഥാനത്തിൻ്റെ പ്രതിച്ഛായ തക‍ർക്കാൻ സമാജ്‍വാദി പാർട്ടിയും കോണ്‍ഗ്രസും സംയുക്തമായി ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News