Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

രണ്ട് കുട്ടികള്‍ വേണം, ഇപ്പോള്‍ അഞ്ച് മാസം ​ഗര്‍ഭിണി- നീലക്കുയിലിലെ റാണി

Karma News 5 years ago

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. നീലക്കുയില്‍ എന്ന സീരിയലിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. സീരിയല്‍ അവസാനിച്ച്‌ ഏറെ നാളുകള്‍ ആയെങ്കിലും റാണി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. വന്‍ സ്വീകാര്യതയാണ് നടിയുടെ ഈ കഥാപാത്രത്തിന് പ്രേക്ഷകര്‍ക്ക് ഇടയില്‍ ലഭിച്ചത്. മറുഭാഷയില്‍ നിന്നും എത്തിയതാണ് നടി എങ്കിലും മലയാളികള്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.

കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റിയിരുന്നു. അടുത്തിടെയാണ് ലത വിവാഹിത ആയത്. വിവാഹ വിശേഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്.

സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച്‌ രംഗത്ത് എത്താറുണ്ട്.

ഇപ്പോളിതാ ​ഗര്‍ഭകാലത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും തുറന്നുസംസാരിക്കുകയാണ് താരം. വാക്കുകള്‍ ഇങ്ങനെ, 'അഞ്ച് മാസം ഗര്‍ഭിണിയാണ് താനിപ്പോള്‍. കേരളത്തില്‍ നിന്നും ഇനിയും നല്ല സീരിയല്‍ പ്രൊജക്‌ട് കിട്ടിയാല്‍ എന്റെ പ്രസവശേഷം തിരികെ വരുമെന്നാണ് ലത പറയുന്നത്. എത്ര കുട്ടികളെ വേണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് രണ്ട് പേരെങ്കിലും ഉണ്ടാവണം എന്നാണ് ലതയുടെ ആഗ്രഹം. താനിപ്പോള്‍ ആരോഗ്യവതിയാണെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും നടി പറയുന്നു.

കുഞ്ഞ് ഇനിയാണ് വയറിനുള്ളില്‍ നിന്നും ചലിക്കാന്‍ തുടങ്ങുന്നത്. ഗര്‍ഭകാലത്തെ ഏറ്റവും മനോഹര നിമിഷങ്ങളിലാന്നാണ്. അത് ആസ്വദിക്കാന്‍ തയ്യാറെടുത്തോളൂ എന്നാണ് ഒരു ആരാധിക ലതയോട് പറയുന്നത്. കൂടുതല്‍ പേരും മലയാളത്തിലേക്ക് തിരികെ വരുമോ എന്നുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. എല്ലാവരോടും താന്‍ തീര്‍ച്ചയായും മടങ്ങി വരുമെന്ന് തന്നെയാണ് ലത പറയുന്നത്. സീരിയലില്‍ അഭിനയിച്ചതോടെ താന്‍ മലയാളം പഠിച്ചു. തന്നെ മനസിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഭര്‍ത്താവില്‍ കാണുന്ന ഏറ്റവും മികച്ച ക്വാളിറ്റി എന്നാണ് ലത പറയുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News