Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം, ഇന്നലെയും ലോഡ് ഷെഡിങ്

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം, ഇന്നലെയും ലോഡ് ഷെഡിങ്

Karma News 12 hrs ago

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലവില്‍ തുടരുകയാണ്. ഇന്നലെ പലയിടങ്ങളിലും ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നതായി കെഎസ്‌ഇബി അറിയിച്ചു.

വരുന്ന ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ തുടരാൻ സാധ്യതയുള്ളതിനാല്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് കേരളത്തിന് തിരിച്ചടിയായത്. ഇതിന് പുറമെ ഗ്രിഡ് ഫ്രീക്വൻസി കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുഴുവനും വൈദ്യുതി പ്രതിസന്ധി തുടർന്നേക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതിസന്ധി പരിഹരിക്കാൻ ന്യൂക്ലിയാർ പവർ കോർപ്പറേഷനുമായി ചർച്ച നടത്തിയ കെഎസ്‌ഇബി ചെയർമാൻ കേരളത്തില്‍ തിരിച്ചെത്തിയെങ്കിലും അധിക വൈദ്യുതി എത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ ധാരണയായിട്ടില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായുള്ള ചർച്ചകള്‍ക്കായി രണ്ട് കെഎസ്‌ഇബി ഡയറക്ടർമാർ ഇപ്പോഴും ഡല്‍ഹിയില്‍ തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News