Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയില്‍ കുറവ് വരുത്തണം- കെ.സുരേന്ദ്രൻ‌

സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയില്‍ കുറവ് വരുത്തണം- കെ.സുരേന്ദ്രൻ‌

Karma News 4 months ago

തിരുവനന്തപുരം: സംസ്ഥാനസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതിയില്‍ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്.

വാറ്റ് ഇനത്തിലും സെസ് ഇനത്തിലും ഈടാക്കുന്നതില്‍നിന്ന് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാകണം എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ എല്ലാവർക്കും സഹാകരമാകും. പത്ത് രൂപയുടെ കുറവ് വരുത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 15 രൂപ സംസ്ഥാന നികുതി ഇനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.

കേരളത്തിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കണം- സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ പുതിയ സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷമാണ് മില്‍മ പാലിന്റെ വില കൂട്ടിയതെന്നും സുരേന്ദ്രൻ പറഞ്ഞു. കർഷകർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ മില്‍മ പാലിന്റെ വില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News