Dailyhunt
ശരണ്യയെ കാണാതായ സംഭവം, കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ കെസി വേണുഗോപാല്‍

ശരണ്യയെ കാണാതായ സംഭവം, കര്‍ണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച്‌ കെസി വേണുഗോപാല്‍

Karma News 3 weeks ago

കോഴിക്കോട്: കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കാണാതായിട്ട് ഇന്നേക്ക് നാലു ദിവസമായിരിക്കുകയാണ്.

സംഭവത്തില്‍ കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കെസി വേണുഗോപാല്‍ സംസാരിച്ചു. ശരണ്യയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാൻ ഇടപെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍.

മുഖ്യമന്ത്രിയുമായി സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെസി വേണുഗോപാല്‍ ചോദിച്ചറിഞ്ഞു. തെരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു.

ശരണ്യയുടെ അച്ഛനുമായും കെസി വേണുഗോപാല്‍ സംസാരിച്ചിരുന്നു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെസി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News