Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷൂട്ടിംങ് സെറ്റില്‍ അദിതി ശരിക്കും കരയുകയായിരുന്നു, കാരണം വെളിപ്പെടുത്തി ദുല്‍ഖര്‍

ഷൂട്ടിംങ് സെറ്റില്‍ അദിതി ശരിക്കും കരയുകയായിരുന്നു, കാരണം വെളിപ്പെടുത്തി ദുല്‍ഖര്‍

Karma News 5 years ago

സൂഫിയും സുജാതയും എന്ന സിനിമയിലൂടെ മലയാളികള്‍ നെഞ്ചേറ്റിയ ബോളിവുഡ് നടിയാണ് അദിഥി റാവു ഹൈദരി. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസ് ചിത്രമായി എത്തിയ സൂഫിയും സുജാതയും വന്‍ ജനശ്രദ്ധ നേടിയ സിനിമകൂടിയായിരുന്നു. അതിനാല്‍ തന്നെ മലയാളിക്ക് അതിഥി പ്രിയങ്കരിയായി മാറി.

ഇന്ന് അദിതിയുടെ 42-ാം ജന്മദിനമായിരുന്നു. നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ച പിറന്നാളാശംസയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇരുവരും ഒരുമിച്ച്‌ അഭിനയിക്കുന്ന ഹേ സിനാമികയുടെ സെറ്റില്‍ നിന്ന് പക‍ര്‍ത്തിയ ചിത്രങ്ങള്‍ളാണ് ദുല്‍ഖര്‍ പങ്കുവെച്ചത്.

കരയുന്ന അദിതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ദുല്‍ഖര്‍ പിറന്നാള്‍ ആശംസിച്ചത് തമിഴ് ചിത്രമായതിനാല്‍ തന്നെ അദിതിക്ക് തമിഴ് ഡയലോഗുകള്‍ പഠിക്കുന്നത് കടുകട്ടിയായി അനുഭവപ്പെടുകയായിരുന്നു.

ഡയലോഗിലെ ചില വരികള്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചപ്പോള്‍ കരച്ചില്‍ വരികയും ചെയ്തു.

ഈ സമയത്താണ് ദുല്‍ഖര്‍, അദിതി കരയുന്ന ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ക്രൈ ബേബി എന്ന് കുറിച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ കൊറിയോഗ്രാഫറായ ബ്രിന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News