Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ തല്ലും കാരണം ഇതാണ്, ഹൈക്കമാൻഡിന് മുന്നില്‍ 5 ഉപാധികള്‍വെച്ച്‌ സിദ്ധരാമയ്യ

സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ തല്ലും കാരണം ഇതാണ്, ഹൈക്കമാൻഡിന് മുന്നില്‍ 5 ഉപാധികള്‍വെച്ച്‌ സിദ്ധരാമയ്യ

Karma News 1 week ago

നസില്ല മനസോടെ ആണ് സിദ്ധരാമയ്യ രാജി വെക്കുന്നത് . കോണ്‍ഗ്രസ് ഹൈ കമ്മന്ട ഒഴിയാൻ പറഞ്ഞത് കൊണ്ട് മാത്രം . നിലവില്‍ ഡി കെ കെ ശിവ കുമാറിനും കോണ്‍ഗ്രസ്സും എട്ടിന്റെ പണി ആണ് സിദ്ധരാമയ്യ നല്‍കിയിരിക്കുന്നത് .

അതായതു വിവാദമായ പിന്നോക്ക വിഭാഗ കമീഷന്റെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ സർവേ റിപ്പോർട്ട് ബുധനാഴ്ച ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. 2025 നവംബർ മുതല്‍ തീരുമാനമാകാതിരുന്ന ജാതി സെൻസസ് റിപ്പോർട്ടിനാണ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് സിദ്ധരാമയ്യയുടെ അംഗീകാരം നല്‍കിയത് .കർണാടകയിലെ മുൻനിര പിന്നോക്ക വിഭാഗ നേതാവെന്ന പ്രതിച്ഛായയില്‍ ഉറച്ചു നിന്നുകൊണ്ടുതന്നെയാണ് സിദ്ധരാമയ്യ പദവി ഒഴിയാൻ ശ്രമിക്കുന്നതെന്നാണ് നിരീക്ഷണം.

റിപ്പോർട്ട് അംഗീകരിച്ചതിലൂടെ അതിന്റെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യേണ്ട ചുമതല പൂർണ്ണമായും പുതിയ മുഖ്യമന്ത്രിക്കായിരിക്കും. വ്യാഴാഴ്ചയാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ഡി.കെ. ശിവകുമാറാണ് പിൻഗാമിയായി എത്തുക. കോണ്‍ഗ്രസ് ഹൈകമാൻഡ് നിർദേശത്തെ തുടർന്നായിരുന്നു സിദ്ധരാമയ്യയുടെ രാജി.കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രണ്ട് ജാതി സർവേകളാണ് കർണാടക നടത്തിയത്.

രണ്ടും സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരുന്നു. സിദ്ധരാമയ്യയുടെ ആദ്യ ടേമില്‍ എച്ച്‌. കാന്തരാജിന്റെ നേതൃത്വത്തില്‍ 2017ലാണ് ആദ്യ ജാതി സർവേ പൂർത്തിയാക്കിയത്. എന്നാല്‍ രാഷ്ട്രീയ എതിർപ്പുകള്‍, ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ ജാതി വിഭാഗങ്ങളുടെ എതിർപ്പ്, മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവ കാരണം വർഷങ്ങളോളം അത് നടപ്പാക്കിയില്ല. സർവേയിലെ കണ്ടെത്തലുകള്‍ തിരിച്ചടിയാകുമെന്ന് ഭയന്ന് തുടർന്നുവന്ന സർക്കാരുകളും റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ചു. 2023ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം സിദ്ധരാമയ്യ 2025ല്‍ റിപ്പോർട്ട് അംഗീകരിക്കാൻ തീരുമാനിച്ചു. എന്നാല്‍, 10 വർഷം പഴക്കമുള്ളതായതിനാല്‍ 2025 മേയില്‍ പുതിയ ജാതി സർവേ പ്രഖ്യാപിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News