ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പെൻഗ്വിൻ പിന്മാറി. സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തില്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന പ്രസാധകരുടെ ആവശ്യം നിരാകരിച്ചതിനെത്തുടർന്നാണ് പിന്മാറ്റം.
പുസ്തകത്തില്‍ മാറ്റങ്ങള്‍ വരുത്താൻ കഴിയില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. വരുന്ന നവംബർ 10-നാണ് ആത്മകഥ വിപണിയിലെത്തുന്നത്. യു.എസില്‍ പ്രവർത്തിക്കുന്ന പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആല്‍ഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ പ്രകാശനം മുൻപ് പ്രഖ്യാപിച്ചിരുന്നത്.
പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറുന്ന പശ്ചാത്തലത്തില്‍, പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ത്യൻ വിപണിയില്‍ എത്തിക്കാനുള്ള സാധ്യതയുണ്ട്.

