കൊച്ചി: സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട താരകുടുംബമായ ബഷീർ ബഷിയുടെ കുടുംബത്തില്‍ നിന്നുള്ള പുതിയ വ്ലോഗ് ഇപ്പോള്‍ വലിയ ചർച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ പങ്കുവെച്ച വീഡിയോയില്‍ ഒന്നാം ഭാര്യ സുഹാനയുടെ (സോനു) മുഖത്തുണ്ടായ പ്രകടമായ മാറ്റമാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. സുഹാനയുടെ സ്വാഭാവിക നിറം നഷ്ടപ്പെട്ടെന്നും മുഖം വല്ലാതെ കരുവാളിച്ചെന്നുമാണ് വീഡിയോ കണ്ടവരുടെ കണ്ടെത്തല്‍.
ബിസിനസ് ആവശ്യങ്ങള്‍ക്കായി ചൈനയിലായിരുന്ന ബഷീർ ബഷി വീട്ടുകാർക്ക് സർപ്രൈസ് നല്‍കാനായി അപ്രതീക്ഷിതമായാണ് എത്തിയത്. ഭാര്യമാർക്കും മക്കള്‍ക്കുമായി നിരവധി വസ്ത്രങ്ങളും ചോക്ലേറ്റുകളും മറ്റ് ഉല്‍പ്പന്നങ്ങളും അദ്ദേഹം കൊണ്ടുവന്നിരുന്നു. സ്കൂട്ടി ഓടിക്കുന്ന സുഹാനയുടെ ചർമ്മം സംരക്ഷിക്കാൻ ഒരു പ്രത്യേക ഫേസ് മാസ്കും ബഷീർ സമ്മാനമായി നല്‍കി. എന്നാല്‍ വീഡിയോയില്‍ സുഹാനയുടെ മുഖം കണ്ടതോടെ ആരാധകർക്കിടയില്‍ ചർച്ചകള്‍ കൊഴുത്തു.
'എന്റെ സ്കിൻ ഭയങ്കരമായി ഡാമേജ് ആയി' എന്ന് സുഹാന തന്നെ വീഡിയോയില്‍ സമ്മതിക്കുന്നുണ്ട്. വെയില്‍ കൊണ്ടതുകൊണ്ടാണ് ഇതെന്ന് മഷൂറ ന്യായീകരിക്കുന്നുണ്ടെങ്കിലും കമന്റ് ബോക്സില്‍ നിറയുന്നത് മറ്റ് ചില കാരണങ്ങളാണ്.
ബഷീർ ബഷി മുൻപ് വിപണിയിലിറക്കിയ ബ്യൂട്ടി ക്രീമിനെ (BB Cream) ഉന്നം വെച്ചാണ് ഭൂരിഭാഗം കമന്റുകളും വരുന്നത്. 'ഇത് വെയില്‍ കൊണ്ടതല്ല, ബിബി ക്രീം ഉപയോഗിച്ചതിന്റെ ഫലമാണ്.'
'വെളുക്കാൻ ഉപയോഗിച്ച ക്രീം നിർത്തിയപ്പോള്‍ മുഖം ആകെ ഡള്ളായിപ്പോയി.'
'നാട്ടുകാരെ പറ്റിക്കാൻ ഇറക്കുന്ന ക്രീമുകളുടെ ഫലമാണിത്' എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയയിലെ വിമർശനങ്ങള്‍.
ആയിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള ബഷീറിന്റെ ഫേസ് ക്രീം ഉപയോഗിച്ചപ്പോള്‍ സുഹാനയ്ക്ക് വലിയ മാറ്റമുണ്ടായെന്ന് മുൻപ് കുടുംബം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ ക്രീം ഉപയോഗിച്ച പലർക്കും തൊലി ഉരിഞ്ഞു പോകുന്നതായും ശ്വാസംമുട്ടും ചൊറിച്ചിലും അനുഭവപ്പെടുന്നതായും മുൻപ് പരാതികള്‍ ഉയർന്നിരുന്നു. നിലവില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് കുടുംബം അത്ര വലിയ പ്രചാരം നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
സുഹാനയുടെ മാറ്റം കേവലം വെയില്‍ കൊണ്ടതാണോ അതോ രാസവസ്തുക്കള്‍ അടങ്ങിയ ക്രീമുകളുടെ ഉപയോഗം മൂലമാണോ എന്ന തർക്കത്തിലാണ് ഇപ്പോള്‍ സൈബർ ലോകം.

