Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തലശേരിയില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

തലശേരിയില്‍ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Karma News 22 hrs ago

കണ്ണൂർ എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ തലശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൻ കെ ടി യും പാർട്ടിയും നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി.

തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഗുഡ് ഷെഡ് റോഡ് വഴി പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന റോഡരികില്‍ വച്ച്‌ ബംഗാള്‍ സ്വദേശിയായ ചബിർ ആണ് പിടിയിലായത്. കൈമാറ്റം ചെയ്യാനായി കൊണ്ടുവന്ന 1.720 Kg കഞ്ചാവ് സഹിതം തലശ്ശേരി റെയ്ഞ്ച് ഇൻസ്പെക്ടർ ജിജിൻ കെ ടി യും പാർട്ടിയും കണ്ടെത്തി അറസ്റ്റ് ചെയ്തു ഒരു Ndps കേസെടുത്തു.

പ്രതിയെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. എക്സൈസ് സംഘത്തില്‍ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ശശികുമാർ കെ, ഷാജി യു, PO(ഗ്രേഡ്) മാരായ സുമേഷ് എം കെ, രതീഷ് സിപി, ശില്പ കെ, ജസ്ന ജോസഫ്, സിവില്‍ എക്സൈസ് ഓഫീസർമാരായ സരിൻ രാജ് കെ, അഖില്‍ വി, വനിത സിവില്‍ എക്സൈസ് ഓഫീസർ അനശ്വര ടി വി, സിവില്‍ എക്സൈസ് ഓഫീസർ (ഡ്രൈവർ) സരിൻ ഇ കെ, കണ്ണൂർ ഐ ബി യിലെ ഇൻസ്പെക്ടർ റിമേഷ് KN, AEI g മാരായ ഷാജി PC, ഷിബു KC ,PO (g) driver ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News