Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് നടി ജ്യോതിക

താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് നടി ജ്യോതിക

Karma News 1 day ago

ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച്‌ നിരവധി സിനിമാതാരങ്ങളാണ് രംഗത്തെത്തുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി ജ്യോതികയും രംഗത്തെത്തി.

താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയണമെന്നും ജ്യോതിക ആവശ്യപ്പെട്ടു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. 'ഞാന്‍ ഉത്തരവാദിത്തത്തിനൊപ്പമാണ്. ജനാധിപത്യ ഇന്ത്യക്കൊപ്പമാണ്. പരിഷ്‌കൃത വിദ്യാഭ്യാസത്തിനൊപ്പമാണ്,' എന്നും പോസ്റ്റില്‍ പറയുന്നു.

കോക്രോച്ച്‌ ജനത പാര്‍ട്ടിയുടെ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച്‌ നിരാഹാര സമരമിരുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്, സിജെപി സ്ഥാപകന്‍ അഭിജീത് ദ്വീപ്‌കെ, സിജെപി വക്താവ് സൗരവ് ദാസ് എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ജ്യോതികയുടെ പോസ്റ്റ്. അമ്മമാരെന്ന നിലയില്‍ തങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്നു. ഫില്‍ട്ടറില്ലാതെ സംസാരിച്ച ജെന്‍സിയില്‍ അഭിമാനിക്കുന്നുവെന്നും സമ്മര്‍ദത്തെ തകര്‍ത്തത്തിനും തങ്ങളെ നിര്‍ഭയരാക്കിയതിനും നന്ദിയുണ്ടെന്നും ജ്യോതിക കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News