കൊച്ചി: കേരളത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മന്ത്രി സിപി ജോണ്‍.
പരാമർശങ്ങള്‍ വിവാദമായതോടെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. തന്റെ വാക്കുകള്‍ വിവാദമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികമില്ലാത്ത സ്ത്രീകളുണ്ട്. അത് മനസ്സിലാക്കാൻ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം. ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും കേരളത്തിലുള്ളവർ ദാരിദ്ര്യം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും സിപി ജോണ്‍ പറഞ്ഞു.

