കൊച്ചി: പണവും സാരിയും കിറ്റുകളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും വിഡി സതീശൻ.
സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തില്‍ തന്നെ പണം വിതരണം ചെയ്യുകയാണ് ബിജെപി. നടക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രചാരണമാണെന്നും നിയമപരമായി നേരിടുമെന്നും സതീശൻ പറഞ്ഞു.
കേരളത്തിന് പരിചിതമല്ലാത്ത ശീലത്തിനാണ് ബിജെപി തുടക്കമിടുന്നത്. മറ്റ് പാർട്ടിക്കാർ എല്ലാം കലാശക്കൊട്ടില്‍ കേന്ദ്രീകരിച്ച സമയത്താണ് ബിജെപി പ്രവർത്തകർ വീടുകയറി സാരി നല്‍കിയത്. സർവീസ് വോട്ടുകള്‍ ചെയ്യാൻ വൈകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ബാലറ്റ് പോലും സമയത്തിന് എത്തിക്കാൻ ആകാതെ എന്ത് തെരഞ്ഞെടുപ്പാണ് കമ്മീഷൻ നടത്തുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

