തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശം കേരളത്തില്‍ നടപ്പിലാക്കുന്നു. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സർക്കാർ തീരുമാനമെടുത്തു.
ഇതിനായി പ്രാഥമിക പ്രോട്ടോകോള്‍ തയ്യാറാക്കിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. നായ്ക്കളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് ഈ സമിതിക്ക് തീരുമാനമെടുക്കാം. കൂടാതെ, നായ്ക്കള്‍ക്കായുള്ള ഷെല്‍ട്ടറുകള്‍ക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകളെ ഷെല്‍ട്ടറായി പരിഗണിക്കുമെന്നും, ഇവയ്ക്ക് പ്രത്യേക 'സ്മോള്‍-ഷെല്‍ട്ടർ ലൈസൻസ്' നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനുപുറമേ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനും പ്രത്യേക മാനദണ്ഡങ്ങള്‍ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

