തിരുവനന്തപുരം: കല്ലമ്പലത്ത് വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. മുത്താന സ്വദേശി പ്രജിയാണ് (32) മരിച്ചത്.
സംഭവത്തില്‍ പ്രതിയായ ഗൗരി(19) കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു പ്രജി. സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഗൗരികൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് എത്തിയത്. തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു.
ഇതിനിടയിലാണ് ഗൗരികൃഷ്ണ, കയ്യില്‍ കരുതിയിരുന്ന കത്തി എടുത്ത് പ്രിജിയെ കുത്തിയത്. പ്രിജിയുടെ നെഞ്ചിനാണ് കുത്തേറ്റത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
എന്താണ് വാക്കുതർക്കത്തിനും അടിപിടിക്കും കാരണം എന്ന് വ്യക്തമല്ല. ഗൗരി കൃഷ്ണയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും.

