Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂരില്‍ ഇടിമിന്നലില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു വീണു, മുൻ കൗണ്‍സിലര്‍ക്കും കുടുംബത്തിനും പരിക്ക്

തൃശൂരില്‍ ഇടിമിന്നലില്‍ വീടിന്റെ ചുമര്‍ തകര്‍ന്നു വീണു, മുൻ കൗണ്‍സിലര്‍ക്കും കുടുംബത്തിനും പരിക്ക്

Karma News 2 weeks ago

ചാവക്കാട്: മണത്തലയില്‍ ശക്തമായ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്നു വീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്.

മുൻ നഗരസഭാ കൗണ്‍സിലർ മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ഐനിപുള്ളി വീട്ടില്‍ സ്മൃതി, ഭർത്താവ് മനോജ്, മകള്‍ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. വീടിന്റെ ചുമരിലേക്ക് നേരിട്ട് മിന്നല്‍ പതിക്കുകയായിരുന്നു. ആഘാതത്തില്‍ ചുമർ തകരുകയും ഇഷ്ടികയും കോണ്‍ക്രീറ്റ് കഷ്ണങ്ങളും ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീടിന്റെ വൈദ്യുതി ബന്ധവും മിന്നലില്‍ പൂർണ്ണമായും തകർന്നു.

ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. പരിക്കേറ്റവരെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ഉടൻ തന്നെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ വേനല്‍മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നല്‍ ജനങ്ങളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News