ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ സുപ്രധാന കേന്ദ്രങ്ങളില്‍ നേതൃമാറ്റം തുടരുന്നു. ഐഎസ്‌ആർഒയുടെ ഉപഗ്രഹ വികസന കേന്ദ്രമായ ബംഗളൂരു യു.ആർ.റാവു സാറ്റലൈറ്റ് സെൻ്ററില്‍ (URSC) ദിനേഷ് കുമാർ സിംഗ് പുതിയ മേധാവിയാകും.
നിലവില്‍ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററിൻ്റെ (HSFC) ഡയറക്ടറാണ് ദിനേഷ് കുമാർ സിംഗ്. യുആർഎസ്‍സിയുടെ ഇപ്പോഴത്തെ മേധാവി എം.ശങ്കരൻ ഈ മാസം 31ന് വിരമിക്കും.
ദിനേഷ് കുമാർ സിംഗ് ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻ്ററില്‍ നിന്ന് മാറുന്ന ഒഴിവില്‍ മലയാളിയായ ബിജു എസ്.ആർ HSFC മേധാവിയാകും. വിഎസ്‍എസ്‍സിയില്‍ പ്രൊജക്‌ട്സ് വിഭാഗം ഡയറക്ടറും, ഗഗൻയാൻ പ്രൊഗ്രാം ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ ചുമതല. പിഎസ്‌എല്‍വി പ്രൊജക്‌ട് ഡയറക്ടറായിരുന്ന ബിജു എസ്.ആർ നിരവധി നിർണായക വിക്ഷേപണ ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചയാളാണ്.

