Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം, കൊച്ചി നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം, കൊച്ചി നഗരത്തില്‍ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

Karma News 1 week ago

കൊച്ചി: കൊച്ചി നഗരത്തില്‍ കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ്. ഓഗസ്റ്റ് 30, 31 തീയതികളില്‍ ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 12:30 മണി മുതല്‍ വൈകിട്ട് 05:30 മണി വരെയാണ് നിയന്ത്രണങ്ങള്‍.

ദേശീയപാത 544-ല്‍ കളമശ്ശേരി SCMS മുതല്‍ കളമശ്ശേരി ടി.വി.എസ്. (TVS) ജംഗ്ഷൻ വരെയും, മെഡിക്കല്‍ കോളേജ് റോഡില്‍ എച്ച്‌.എം.ടി. (HMT) ജംഗ്ഷൻ മുതല്‍ തോഷിബ ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം സീപോർട്ട്-എയർപോർട്ട് റോഡില്‍ തോശീബ ജംഗ്ഷൻ മുതല്‍ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള ഭാഗങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 31-ന് ആലുവയില്‍ നിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ആലുവ പറവൂർ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി കോളേജ് ജംഗ്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

തുടർന്ന് അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് കടുങ്ങല്ലൂർ - മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി, ചേരാനല്ലൂർ ജംഗ്ഷൻ വഴി ദേശീയപാത 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്. ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12:30 മുതല്‍ വൈകിട്ട് 05:30 വരെയുള്ള സമയത്താണ് ഈ ക്രമീകരണം ബാധകമായിരിക്കുക. പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി തുടങ്ങിയ മേഖലകളില്‍ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പള്ളിക്കര, കരിമുകള്‍, അമ്പലമുകള്‍ റോഡ് വഴി ഇരുമ്പനം ജംഗ്ഷനില്‍ എത്തി അവിടെനിന്നും യാത്ര തുടരേണ്ടതാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതും വഴിയോര കച്ചവടങ്ങള്‍ നടത്തുന്നതും പൂർണ്ണമായി നിരോധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Karma News